1 സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ
വാഴ്ത്തും ജീവനാളെല്ലാം
യേശുവേ... നന്ദിയാൽ
യേശുവേ യോഗ്യൻ നീ എന്നെന്നും
സ്തോത്രം അർപ്പിച്ചീടുന്നു
മഹത്വം സ്തുതി ബഹുമാനമെല്ലാം
എന്നേയ്ക്കും അങ്ങേയ്ക്ക്
അർപ്പിക്കുന്നു ഞാൻ
2 വാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നും
പാടും അങ്ങേയ്ക്കായ് എന്നും
യേശുവേ നാളെല്ലാം;-
3 വന്നിടും വന്നിടും വാനമേഘത്തിൽ
ചേർക്കും തൻ മഹത്വത്തിൽ
ഹാ അതെൻ പ്രത്യാശയേ;-