1 പർവ്വതങ്ങൾ മാറിപ്പോകും
കുന്നുകൾ നീങ്ങിപ്പോകും
എന്റെ ദയ മാറുകയില്ലയെന്ന്
യേശു അരുൾ ചെയ്യുന്നു
കൈവിടുകില്ല ഉപേക്ഷിക്കയുമില്ല
കർത്തനാം ഞാൻ നിന്റെ കൂടെയുണ്ടല്ലോ
2 ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കും
നീ എനിക്കുള്ളവനല്ലോ
ശോധനകൾ നേരിടുമ്പോൾ
ഞാൻ നിന്റെ കൂടെ ഇരിക്കും
3 അമ്മ തൻ കുഞ്ഞിനെ മറക്കുമോ
കരുണതോന്നാതെയിരിക്കുമോ
അവൾ നിന്നെ മറന്നുപോയാലും
ഞാൻ നിന്നെ മറക്കുകയില്ല