നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തു
ഘോര വൈരിയെൻ പിന്നിൽ
ചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2)
1 മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേ
ആഴിയതിൽ വീഥിയൊരുക്കി
മറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽ
ഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-
2 ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ
കാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേ
എന്റെ പ്രാണനെ മരണത്തിൽ
വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-
3 സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂ
നിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ
നിന്റെ കാലടിയിൽ
പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)
4 ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെ
കാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേ
നിന്നെപ്പോലെയായ്ത്തീരാൻ
നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;-