ധരണി തന്നിൽ എൻ ആശ്രയമാകും
യേശു എന്ന അത്ഭുത നാമം;
വെറൊരുനാമം ഇഹമതിലില്ലാ
വേഗം വരുമെന്ന്, ഉരചെയ്തവൻ (2)
ഓളവും തിരയും അടങ്ങുമാറാക്കും
ഒരുവനാം മഹാ അത്ഭുതനെ (2)
ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)
ഹൃദയം തകരും വേളയിൽ എന്നെ
പരിപാലിക്കും ശക്തനവൻ (2);- ധരണി...
ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം
കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)
ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)
ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി
തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2);- ധരണി...