Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 790 times.
Aathma nadi ennilekk ozhukkuvanayi

1 aathma nadi ennilekk’ozhukkuvanayi
aavalode njaanum kaathirunnappol(2)
aathma-nadhan-ennodu than karuna-katti
aathma nadi-ennilekkum-avan ozhukki(2)

2 aathma nadi ente paadangkal nanachappol
aanandathal ente-ullam thulumpi poy(2)
puthiyoru shakthi ennilekken nadhan
anu-nimisham pakarnnu thudangi(2)

3 aathma nadi ente muttolame-thiappol
aakulam marannu njaan aaradhichupoy(2)
athyantha-shakthiyalen mankoodaram angku
panthu pole pongki pongki thudangki(2)

4 aathma nadi  ente arayolam ethi
aarum-ariyathoru bhasha njaan cholli(2)
manushya-rodalla en daivathodu thane
anniya bhashayil samsarichu thudangki(2)

5 aathma nadi ente shirassolam ethi
en padangkal tharayil uraykkatheyayi(2)
en dehathinu thellum bharamillathayi
aathma-nadiyil angku neenthi thudangki(2)

ആത്മനദി എന്നിലേക്കൊഴുക്കുവാനായി

1 ആത്മനദി എന്നിലേക്കൊഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2)
ആത്മനാഥനെന്നോടു തൻകരുണകാട്ടി
ആത്മനദി എന്നിലേക്കുമവനൊഴുക്കി (2)

2 ആത്മനദി എന്റെ പാദങ്ങൾ നനച്ചപ്പോൾ
ആനന്ദത്താലെന്റെയുള്ളം തുളുമ്പിപ്പോയി (2)
പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻ
അനുനിമിഷം പകർന്നു തുടങ്ങി (2)

3 ആത്മനദി എന്റെ മുട്ടോളമെത്തിയപ്പോൾ
ആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2)
അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്
പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)

4 ആത്മനദി എന്റെ അരയോളം എത്തി
ആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2)
മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെ
അന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)

5 ആത്മനദി എന്റെ ശിരസ്സോളം എത്തി
എൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2)
എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ്
ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി (2)

More Information on this song

This song was added by:Administrator on 11-09-2020
YouTube Videos for Song:Aathma nadi ennilekk ozhukkuvanayi