സ്നേഹത്തിൻ ദീപനാളമായ്
ത്യാഗത്തിൻ പുണ്യസൂനമായ്
ദൈവത്തിൻ പുത്രനാം യേശുനാഥൻ
ലോകത്തിൻ നീതിസൂര്യനായ്
രാജരാജനാം യേശുവേ ഉള്ളിൽ വന്നു വാഴണമേ (2)
ദിവ്യകാരുണ്യസ്നേഹമേ ജീവന്റെ നാഥനാണു നീ (2)
നിന്റെ ശരീരവും ചോരയുമേകി
പാപികൾക്കെന്നും മോചനം നല്കി
ആത്മ സൗഖ്യം നീ പകർന്നു
നിത്യ ജീവൻ നല്കാൻ
ശൂന്യനായി നീ ഭോജ്യമായി നീ
അദ്ധ്വാനിക്കുന്നോർക്കാലംബമായീ
പീഡിതർക്കെന്നും ആനന്ദമായീ
നീഅണഞ്ഞു നിന്റെ മുന്നിൽ
ഏകിടുന്നീ ജന്മം സ്വീകരിക്കണമെ നാഥാ
നീ നയിക്കണമെ