ഓ കാൽവറി... ഓ കാൽവറി..
ഓർമ്മകൾ നിറയും അൻപിൻ ഗിരി
1 അതിക്രമം നിറയും മനുജന്റെ ഹൃദയം
അറിയുന്നോനേകൻ യേശു നാഥൻ(2)
അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ
അവിടുന്നു ബലിയായ് കാൽവറിയിൽ;-
2 മലിനത നിറയുമീ മർത്ത്യന്റെ ജീവിതം
മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2)
മറുവിലയാകാൻ മനുഷ്യനായ് വന്നു
മരിച്ചേശു യാഗമായ് കാൽവറിയിൽ;-
3 കപടത നിറയുമീ ഭൂവിതിലെങ്ങും
കണ്ടിടുമോ ഈ ദിവ്യ സ്നേഹം
കണ്ണീരു പോക്കാൻ കൺമഷം തീർക്കാൻ
കരുണയിൻ രൂപം കാൽവറിയിൽ;- ഓ കാൽവറി...
4 മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻ
മൂന്നാം ദിനം ശിഷ്യർക്കരികിലെത്തി
മരണമേ നിന്റെ വിഷമുള്ളിതെവിടെ-
യെന്നരുളി എൻ നാഥൻ കാൽവറിയിൽ;- ഓ കാൽവറി...