ശൈലവും എന്റെ സങ്കേതവും
കോട്ടയും എന്റെ പാറയുമേ
വീഴാതെ താങ്ങുന്ന താഴാതെ കാക്കുന്ന
സ്വർഗീയ നാഥനെ സ്തുതിചിടുന്നു
കാൽവരി ക്രൂശതിൽ എന്റെ പേർക്കായ്
കൈകാല്കൾ ആണിക്കായ് ഏല്പ്പിചോനെ
കണ്കൾ നിറെയുന്നു ഉള്ളം തുടിക്കുന്നു
രക്തം ചിന്തി എന്നെ വീണ്ടതിനാൽ
കഠിന ശോധന പർവതങ്ങൾ
ജീവിത സാഗരേ പോരാട്ടങ്ങൾ
വൻ തിരമാലപോൾ ആഞ്ഞടിചിടുമ്പോൾ
മാറാത്ത നാഥനെ സ്തുതിചിടും ഞാൻ