Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 555 times.
Cherume vegam cherume ente

cherume vegam cherume ente thaathante nithya vaasaththil

1 aayussil kandittillatha kazhchakandu njan aanandichidan
ennu njan poyi chernnidumente thathante nithyarajyathil

2 svargeyabhagyam orkkunthorumen ullam santhoshal thullunnu
ennu vannidum priyarakshakan maniyarathannil cherthidan

3 vendeduthene vilaykkukonda priyane ninne kanuvan
aanandamullil thingunnu premamerunnu pranavallabha

4 chankuthurannu enne thediya daivathin ekajathane
pankam akati ninnil cherkkuvan thonniya krupa ethramel

5 allal thernnu njaan ninnil cheruvan vallabha kothichedunne
ullasam poondu mutham cheyuvan ethranal parthidenamo

6 iee marubhoovile vasathalullam neerunnu priyanahane
ennu vannente aakulam therthu thankamarvathil cherkkumo

7 svargeyadoothaganathodothu ganangal  nithyam paduvan
santhatham kothicheedunne ente prathyasha vardhichedunnen

8 enthu thamasam varuvan mama kanthane sharon pushpame
venthurukunnu ente manasam anthikevannananjeedan

9 kahalam dhvanichedume than vishudhanmare cherkkuvan
cherume vegam cherume njanum padume nithyam geethangal

ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ

ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ വാസത്തിൽ

1 ആയുസ്സിൽ കണ്ടിട്ടില്ലാത്ത കാഴ്ചകണ്ടു ഞാൻ ആനന്ദിച്ചിടാൻ
എന്നു ഞാൻ പോയി ചേർന്നിടുമെന്റെ താതന്റെ നിത്യരാജ്യത്തിൽ

2 സ്വർഗ്ഗീയഭാഗ്യം ഓർക്കുന്തോറുമെൻ ഉള്ളം സന്തോഷാൽ തുള്ളുന്നു
എന്നു വന്നിടും പ്രിയരക്ഷകൻ മണിയറതന്നിൽ ചേർത്തിടാൻ

3 വീണ്ടെടുത്തെന്നെ വിലയ്ക്കുകൊണ്ട പ്രിയനെ നിന്നെ കാണുവാൻ
ആനന്ദമുള്ളിൽ തിങ്ങുന്നു പ്രേമമേറുന്നു പ്രാണവല്ലഭാ

4 ചങ്കുതുറന്നു എന്നെ തേടിയ ദൈവത്തിൻ എകജാതനെ
പങ്കം അകറ്റീ നിന്നിൽ ചേർക്കുവാൻ തോന്നിയ കൃപ എത്രമേൽ

5 അല്ലൽ തീർന്നു ഞാൻ നിന്നിൽ ചേരുവാൻ വല്ലഭാ കൊതിച്ചീടുന്നേ
ഉല്ലാസം പൂണ്ടൂ മുത്തം ചെയ്യുവാൻ എത്രനാൾ പാർത്തിടേണമോ

6 ഈ മരുഭൂവിലെ വാസത്താലുള്ളം നീറുന്നു പ്രിയനാഥനെ
എന്നു വന്നെന്റെ ആകുലം തീർത്തു തങ്ക മാർവ്വതിൽ ചേർക്കുമോ

7 സ്വർഗ്ഗീയദൂതഗണത്തോടൊത്തു ഗാനങ്ങൾ  നിത്യം പാടുവാൻ
സന്തതം കൊതിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേൻ

8 എന്തു താമസം വരുവാൻ മമ കാന്തനെ ശാരോൻ പുഷ്പമേ
വെന്തുരുകുന്നു എന്റെ മാനസം അന്തികേവന്നണഞ്ഞീടാൻ

9 കാഹളം ധ്വനിച്ചീടുമേ തൻ വിശുദ്ധന്മാരെ ചേർക്കുവാൻ
ചേരുമേ വേഗം ചേരുമേ ഞാനും പാടുമേ നിത്യം ഗീതങ്ങൾ

More Information on this song

This song was added by:Administrator on 15-09-2020