Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 329 times.
Dureyaa shohitha deshathu

1 dureyaa shohitha deshathu
ethum njaan yeshuvin charathu
nengumaneramen khedangal
yeshuvin marvvathil

svargga seeyonile vasathe
orkkumpol iddhare kleshangal
saramillennenni jeevitha
paathayillodum njaan

2 kaanunnen thathante ponmukham
surya prabhayekkal unnatham
aa mahaa thejassil santhatham
aathmavil ghoshikkum;- svargga...

3 enmumpe poya vishudhare
kaanum njaan annalil ampare
modamaay padum njaan kudave
aa mahal sannidhe;- svargga...

4 vazhum yugaayuge svarggathil
kodaakodi dutha samghathil
nithya thuramukha theerathil
priyante naadathil;- svargga...

ദൂരെയാ ശോഭിത ദേശത്തു

1 ദൂരെയാ ശോഭിത ദേശത്തു
എത്തും ഞാൻ യേശുവിൻ ചാരത്തു
നീങ്ങുമാനേരമെൻ ഖേദങ്ങൾ
യേശുവിൻ മാർവ്വതിൽ

സ്വർഗ്ഗ സീയോനിലെ വാസത്തെ
ഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾ
സാരമില്ലെന്നെണ്ണി ജീവിത
പാതയിൽലോടും ഞാൻ

2 കാണുന്നെൻ താതന്റെ പൊന്മുഖം
സൂര്യ പ്രഭയേക്കാൾ ഉന്നതം
ആ മഹാതേജസ്സിൽ സന്തതം
ആത്മാവിൽ ഘോഷിക്കും;- സ്വർഗ്ഗ...

3 എന്മുമ്പേ പോയ വിശുദ്ധരെ
കാണും ഞാൻ അന്നാളിൽ അമ്പരെ
മോദമായി പാടും ഞാൻ കൂടവേ
ആ മഹൽ സന്നിധേ;- സ്വർഗ്ഗ...

4 വാഴും യുഗായുഗേ സ്വർഗ്ഗത്തിൽ
കോടാകോടി ദൂതസംഘത്തിൽ
നിത്യ തുറമുഖ തീരത്തിൽ
പ്രിയന്റെ നാടതിൽ;- സ്വർഗ്ഗ...

More Information on this song

This song was added by:Administrator on 16-09-2020