യിസ്രയേലിൻ ദൈവം യുദ്ധവീരനാം
യഹൂദയിൻ സിംഹം രാജരാജനാം
മൃത്യുവേ ജയിച്ചുയർത്തതേശുരാജനാം
നമ്മുടെ നായകൻ ക്രിസ്തുമാത്രമാം
നാം പോയിടാം, ക്രിസ്തുവിൻ പിൻപേ പോയിടാം
ചേർന്നു പാടിടാം ജയത്തിൻ ഗീതം പാടിടാം(2)
1 ഘോരനായ സാത്താൻ നമ്മെ നിത്യവും
ക്രൂരമായെതിർത്തു നിൽക്കുമെങ്കിലും
ഭീതിയെന്യെ പോയീടാം ക്രൂശിൻ പാതയിൽ
നീതിമാർഗ്ഗമോതിടാം ലോകമെങ്ങും നാം(2);- നാം…
2 അന്ധകാരം മന്നിൽ വ്യാപാരിക്കയാൽ
അന്ധരായി മർത്യർ ഹന്തമേവുന്നു
അത്ഭുത പ്രകാശത്തിൻ ദീപമേന്തി നാം
ആത്മനാഥനേശുവിൻ നാമമുയർത്തിടാം(2);- നാം…
3 അല്ലലേറും കാറ്റും കോളും കണ്ടു നാം
തെല്ലും കലങ്ങേണ്ടതില്ലീയാത്രയിൽ
വല്ലഭൻ യേശുതാൻ കൂടെയുള്ളതാൽ
ഹല്ലേലുയ്യാഗീതം നാം പാടിപോയിടാം(2);- നാം…