Malayalam Christian Lyrics

This song has been viewed 304 times.
Yeshuve kanuvaan kalamayidunnitha
യേശുവേ കാണുവാൻ കാലമായിടുന്നിതാ

1 യേശുവേ കാണുവാൻ കാലമായിടുന്നിതാ 
കാഹളം കേൾക്കാറായ് 
യേശുവേ കാണുവാൻ ആർത്തിയായിടുന്നിതാ 
നാഥൻ വന്നിടാറായ്

നാമിതാ പോകാറായ് 
യേശു രാജനെ എതിരേൽക്കാൻ...

2 ഈ മരുയാത്ര വേളയിൽ 
പ്രതികൂലങ്ങൾ ഏറിടുമ്പോൾ 
നാഥൻ നമ്മെ നേർവഴിയിൽ നടത്തിടുന്നു 
വലംകരം പിടിച്ചു നടത്തിടുന്നു.

3 ശത്രു നമ്മെ തകർക്കുവാനായ് 
വൻ പദ്ധധികൾ ഒരുക്കിടുമ്പോൾ 
നാഥൻ നമ്മെ വൻകരത്തിൽ താങ്ങീടുന്നു 
തിരുമാർവ്വിൽ മറച്ചീടുന്നു.

4 ദു:ഖ ദുരിതങ്ങൾ തീർന്ന് നമ്മൾ 
നാഥൻ സന്നിധിയിൽ ചേർന്നിടുമേ 
ആ ദിനം കാണുവാൻ ആനന്ദിപ്പാൻ 
നമ്മെ ഒരുക്കിടാം കാത്തിരിക്കാം.

More Information on this song

This song was added by:Administrator on 27-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page