Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 382 times.
Snehichidum njaan ennaathma

snehichidum njaan ennaathmanathane 
kaalvari krushil jeevanum thannu snehichathenne neae

1 svarggathil rajavu nee bhuvil pulkkuttil jathanayi 
kadukal medukalil enne thedi nadannavan nee 
kaikal viricha kalvari krushil kandethiyenne nee

2 enne vilichavan nee ennum vishvasthanayakanam 
neethiyin pathakalil enne nere nadathidum nee 
kurirul vazhiyil shathrukkal naduvil kaividukilla nee

3 nin snehakkodikkezhil marum ennakulangal ellaam 
nin mukha thejassinal mayum ennalasyangalellam 
innaleyuminnum ennumananyam nin marvvil charum njaan

സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ

സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ 
കാൽവറി ക്രൂശിൽ ജീവനും തന്നു സ്നേഹിച്ചതെന്നെ നീ 

1 സ്വർഗ്ഗത്തിൽ രാജാവു നീ ഭൂവിൽ പുൽക്കൂട്ടിൽ ജാതനായി 
കാടുകൾ മേടുകളിൽ എന്നെ തേടി നടന്നവൻ നീ 
കൈകാൽ വിരിച്ചാ കാൽവറി ക്രൂശിൽ കണ്ടെത്തിയെന്നെ നീ 

2 എന്നെ വിളിച്ചവൻ നീ എന്നും വിശ്വസ്തനായകനാം 
നീതിയിൻ പാതകളിൽ എന്നെ നേരെ നടത്തിടും നീ 
കൂരിരുൾ വഴിയിൽ ശത്രുക്കൾ നടുവിൽ കൈവിടുകില്ല നീ 

3 നിൻസ്നേഹക്കൊടിക്കീഴിൽ മാറും എന്നാകുലങ്ങളെല്ലാം 
നിൻമുഖതേജസ്സിനാൽ മായും എന്നാലസ്യങ്ങളെല്ലാം 
ഇന്നലേയുമിന്നും എന്നുമനന്യാം നിൻമാർവ്വിൽ ചാരും ഞാൻ

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Snehichidum njaan ennaathma