Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 664 times.
Yeshu nallavan ennyeshu nallavan

yeshu nallavan ennyeshu nallavan
avante naamam valiyathe daya ennekkum ullathe(2)
yeshu nallvan…

1 veeranaya daivamayi nithyanam pithavumayi
ekanayi mahathbhuthangkal pravarthikkunnavan;-
yeshu nallvan… 

2 shathruvin karathilum keniyilum vipathilum
veenidathe nithyavum kathiudunnavan;-
yeshu nallvan… 

3 enne vendedukkuvan svantha jeevan ekiyon
innum ente perkku paksha vadam cheyiuvon
yeshu nallvan… 

4 vilichapekshichedumpol utharam tharunnavan
enikkuvendi saravvavum nirvahikkunnon;-
yeshu nallvan… 

5 ithra valiya rakshayum padaviyum prathyshayum
Ezhayil pakaranna yeshu ethra nallavan;-
yeshu nallvan…

യേശു നല്ലവൻ എന്നേശു നല്ലവൻ

യേശു നല്ലവൻ എന്നേശു നല്ലവൻ
അവന്റെ നാമം വലിയത് ദയ എന്നേക്കുമുള്ളത്(2)
യേശു നല്ലവൻ...

1 വീരനായ ദൈവമായ് നിത്യനാം പിതാവുമായ്
ഏകനായ് മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ;-
യേശു നല്ലവൻ...

2 ശത്രുവിൻ കരത്തിലും കെണിയിലും വിപത്തിലും
വീണിടാതെ നിത്യവും കാത്തിടുന്നവൻ;-
യേശു നല്ലവൻ...

3 എന്നെ വീണ്ടെടുക്കുവാൻ സ്വന്തജീവൻ ഏകിയോൻ
ഇന്നുമെന്റെ പേർക്കു പക്ഷവാദം ചെയ്യുന്നോൻ;-
യേശു നല്ലവൻ...

4 വിളിച്ചപേക്ഷിച്ചീടുമ്പോൾ ഉത്തരം തരുന്നവൻ
എനിക്കു വേണ്ടി സർവ്വവും നിർവ്വഹിക്കുന്നോൻ;-
യേശു നല്ലവൻ...

5 ഇത്ര വലിയ രക്ഷയും പദവിയും പ്രത്യാശയും
ഏഴയിൽ പകർന്ന യേശു എത്ര നല്ലവൻ;-
യേശു നല്ലവൻ...

More Information on this song

This song was added by:Administrator on 27-09-2020