Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1262 times.
Unarvin kaate veeshuka
ഉണർവ്വിൻ കാറ്റേ വീശുക

1 ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേ
ഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻ

2 പെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയും
ചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണം

3 നോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾ
ഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുക

4 കൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെ
തന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേ

5 ചുഴലിക്കാറ്റിന്റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽ
കഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻ

6 നാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽ
നന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണം

7 സത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയും
സത്യദൈവവചനവും നിത്യമേകി പാലിക്ക

8 നൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾ
കത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്

More Information on this song

This song was added by:Administrator on 25-09-2020