എന്നെ സ്നേഹിച്ചതും ഞാന്‍ നിന്നെ സ്നേഹിച്ചതും
എന്‍റെ ജീവന്‍ നീയായതും സ്നേഹമേ (2)
നിന്‍ ദയ മാത്രം നിന്‍ കൃപ മാത്രം
എന്നു ഞാന്‍ പാടും
നിന്‍ ശക്തി മാത്രം നിന്‍ സ്നേഹം മാത്രം
എന്നു ഞാന്‍ ചൊല്ലും
ഞാന്‍ വീണു പോയപ്പോള്‍ നീയെന്നെ താങ്ങിയതും
പിന്മാറിപ്പോയപ്പോള്‍ നീയെന്നെ തേടിയതും (നിന്‍ ദയ മാത്രം..)
നീയല്ലാതെയാരും ഇല്ല ഇത്ര സ്നേഹം തന്നീടാന്‍
നീയല്ലാതെയാരും ഇല്ല ഇത്ര എന്നെയറിയാന്‍
നിന്‍ നാമം മാത്രം നിന്‍ നിണം മാത്രം എന്നെ കഴുകാന്‍
നിന്‍ വാക്കു മാത്രം നിന്‍ നിഴല്‍ മാത്രം ആശ്രയം വയ്ക്കാന്‍
ഞാന്‍ നിന്നെ കണ്ടപ്പോള്‍ എന്നെ സ്നേഹം മൂടിയതും
ഞാന്‍ ക്രൂശില്‍ വന്നപ്പോള്‍ എന്‍റെ ഭാരം മാറിയതും
ആയുസ്സെല്ലാം നിന്നെ മാത്രം പാടിപ്പാടി ഞാന്‍ വാഴും
എന്‍റെ വാക്കും എന്‍റെ വാഴ്വും നീ മാത്രമായ് മാറും
ക്രൂശു മാത്രം എന്‍റെ ഗീതം എന്‍റെ രാഗമായ് മാറും (നിന്‍ ദയ മാത്രം..)
നീ വാനില്‍ വന്നീടുമ്പോള്‍ എന്‍റെ ദുഃഖം മാറീടും
നിന്‍ ശബ്ദം കേട്ടീടുമ്പോള്‍ ഞാന്‍ വിണ്ണില്‍ ചേര്‍ന്നീടും
നിന്‍ മാറില്‍ ചാരീടുമ്പോള്‍ ഞാന്‍ തൃപ്തനായീടും
നിന്‍ വീട്ടിലെത്തീടുമ്പോള്‍ എന്‍റെ കണ്ണീര്‍ മാറീടും (നിന്‍ ദയ മാത്രം..)