Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 754 times.
Daivam sakalavum nanmaykkayi

daivam sakalavum nanmaykkayi cheyyunnu
bhakathanmarihe’yenthinnalayunnu valayunnu

njaano ithevare daivamaam pithaavinte
kaikalil ruchichathil thinmayayonnumilla

shikshayaayi palathenmEl vannu njaanarriyunnu
rakshakanadayanmel pakshamaay cheythathellam

sangkadam bahuvidham saadhu njaan ruchichathil
than krupayalavenye anugraha niraveki

ethranalludayavan krimiyaamadiyanmel
ithra maa daya thonnaan orkkukilonnumilla

svarggamenikkaay than puthranil nalkiya
dathavakasha’morthen karthaave vanangunnu

immanuvelinte chirakukal vidarunna
ammahaa bhagyadeshathadiyaney orkkane

ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു

1 ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു
ഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നു

2 ഞാനോ ഇതേവരെ ദൈവമാം പിതാവിന്റെ
കൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ല

3 ശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നു
രക്ഷകനടയന്മേൽ പക്ഷമായി ചെയ്തതെല്ലാം

4 സങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽ
തൻ കൃപയളവെന്യേ അനുഗ്രഹ നിറവേകി

5 എത്രനല്ലുടയവൻ കൃമിയാമടിയന്മേൽ
ഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ല

6 സ്വർഗമേനിക്കായി തൻ പുത്രനിൽ നൽകിയ
ദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നു

7 ഇമ്മാനുവേലിന്റെ ചിറകുകൾ വിടരുന്ന
അമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Daivam sakalavum nanmaykkayi