1 പ്രിയരേ ഒരുങ്ങീടുകാ എന്റെ നാഥൻ വന്നീടാറായ് (2)
ഭാരം വേണ്ടാ കണ്ണുനീർ വേണ്ടാ യേശുനാഥൻ വന്നീടാറായ് (2)
രോഗം ദുഃഖം ഇല്ലാത്ത സീയോനിൽ നമ്മെ ചേർപ്പാൻ വരുന്നിതാ (2)
ഒന്നിച്ചു വാഴ്ത്തിടാം യേശു കർത്തനെ
അവനു തുല്ല്യനായ് ആരുമില്ല
ഒന്നിച്ചുയർത്തിടാം യേശു കർത്തനെ
അവനു തുല്ല്യനായ് ആരുമില്ല
2 ദുഃഖ വേളയിൽ ഏകനായിടുമ്പോൾ നിന്നെ താങ്ങുവാൻ നാഥനുണ്ട്(2)
ആശ്വാസം നൽകിടും തൻ ആത്മശക്തി നിന്നിലുണ്ട്(2)
സർവ്വവും നിന്നാൽ സാധ്യമാക്കുവൻ ശക്തനല്ലോ എന്റെ ദൈവം (2)
3 സ്തുതിക്കാം ഘോഷിച്ചീടാം എന്റെ ദൈവം അത്യുന്നതൻ (2)
ആരാധിക്കാം നൃത്തം ചെയ്യാം അവനെപ്പോലൊരു ദൈവമില്ലാ (2)
സത്താനിൻ തലതകർത്തതാം യേശുപൈതൽ ഞാൻ ആനന്ദിക്കും (2)