Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 265 times.
Njanennu kanumente bhavanama mananda
ഞാനെന്നു കാണുമെന്റെ ഭവനമാ മാനന്ദ മന്ദിരത്തെ

ഞാനെന്നു കാണുമെന്റെ ഭവനമാ മാനന്ദ മന്ദിരത്തെ
ഹീനമായുള്ളൊരീ ലോകവുമെന്നുടെ
ദീനതയേറുമീ ദേഹവും വിട്ടിനി

1 ഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നു
പാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നു
ഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരം
കാണ്മാൻ കൊതിക്കുന്നു

2 ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽ 
എത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ല
ഇപ്പുരി തന്റെ മനോഹര കാന്തിയിൽ
നിത്യം നടന്നിടും ജാതികളേവരും 

3 പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർ 
പാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നു
പാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ള
പാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ

4 കണ്ണീരവിടെയില്ല കലുഷത കാണുവാൻ പോലുമില്ല
ദുർന്നയമെന്നതില്ലദുരാശയാൽ ദൂഷിതരാരുമില്ല
പൂർണ്ണസുഖപ്രദമാമീ നഗരത്തിൽ 
പൂകുവോർക്കില്ലൊരു ദുഃഖവിചാരവും

5 രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കും 
തീരെയൊഴിഞ്ഞു പോകും മൃതി നിത്യജീവനെനിക്കുദിക്കും
ദൈവപിതാവിനെ വാഴ്ത്തിയനുദിനം
മേവുമവനുടെ സന്നിധിയിലഹം

എൻപ്രിയ രക്ഷകനെ : എന്ന രീതി

More Information on this song

This song was added by:Administrator on 21-09-2020