Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites
This song has been viewed 39636 times.
Onnumillaykayil ninnenne

Onnumillaykayil ninnenne
ninnude chayayil srishtichu
nithyamayi snehichenne ninte
putrane thannu rakshichu nee

nin maha kripaykkayi
ninne njan sthuthichidumennum (2)

ee lokathil vannesu ente
malozhippan sahichu bahu
pidakal sankatangal panka
padukal neechamaranavum... (nin maha..)

mochanam veendum jananavum
neecha papi ennil vasippan
ninnathmavinte danavum nee
thannu swarganugrahangalum... (nin maha..)

anna vastradi nanmakale
ennamilladenmel chorinju
tinmakal sarvvathil ninnenne
kanmanipole kakkunnu nee... (nin maha..)

nashamillattavakasavum
yesuvin bhagyasannidhiyum
neediyin vadamudiyatum
tanmakkalkku swargge labhikkum... (nin maha..)

ഒന്നുമില്ലായ്കയില്‍ നിന്നെന്നെ

ഒന്നുമില്ലായ്കയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ

        നിന്‍ മഹാ കൃപയ്ക്കായ്
        നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും (2)
                        
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പ്പാടുകള്‍ നീചമരണവും... (നിന്‍ മഹാ..)
                        
മോചനം വീണ്ടും ജനനവും
നീച പാപി എന്നില്‍ വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ..)
                        
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ... (നിന്‍ മഹാ..)
                       
നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
നീതിയിന്‍ വാടാമുടിയതും
തന്മക്കള്‍ക്കു സ്വര്‍ഗ്ഗെ ലഭിക്കും... (നിന്‍ മഹാ..)

 

More Information on this song

This song was added by:Administrator on 03-10-2018
YouTube Videos for Song:Onnumillaykayil ninnenne