എന്തു ഞാൻ പകരം നൽകും
നീ കരുതും കരുതലിനായി
യേശുവേ നീ ഓർത്തതിനാൽ
എന്നെ നീ മാനിച്ചതിനാൽ
എൻ രക്ഷയായ ദൈവം
എൻ ഉയർച്ചയായ ദൈവം
നിൻ സൗമ്യത എന്നെ വലിയവനാക്കി
സർവ ഭൂമിക്കും രാജാവും നീ
ഇസ്രായേലിൻ പരിശുദ്ധൻ നീ
എന്നെ വീണ്ടെടുത്തോനും നീയേ
നിന്റെ പ്രവർത്തികൾ അതിശയമേ
എന്നെ മാനിക്കുന്ന ദൈവം
എന്നെ വഴിനടത്തും ദൈവം
നിന്റെ ശ്രെഷ്ഠത എന്നെ ഉന്നതനാക്കി
യോഗ്യൻ യേശുവേ യോഗ്യൻ യേശുവേ (2)
നീ നല്ലവൻ നീ നല്ലവൻ (2)