Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
This song has been viewed 2366 times.
Ennormmayil minnuma kunjile

Ennormmayil minnuma kunjile krismassin melam
annu adyamay‌ palliyil poy‌ varum nalinte olam
vishvasanalam ennil tilangan
pulkkoodu nokki kai kuppi ninnu
ponnunniyen melannu jatanayi vaanu (ennormmayil ..)

ninte koode atmavil ullasamode neengumpol
jeevitasha vannennil vishvasanalamananju
ennullil theera duhkham palapadu thingi
atmaviloro nasam vazhipole vannu (2)
en daham kanniril sallapamay
angennil veendum vannu (ennormmayil ..)

ente chuntil chanchadi suvishesamaya ganangal
ente atmasanthosham kaivayppiludeyuntayi
neeyennum ente navil kurbanayayi
ninnodu koode ninnal svarggiyabhagyam (2)
en nave padu sankirthanam
angeykkay matram padu (ennormmayil ..)

എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ

എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്സിന്‍ മേളം
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്‍റെ ഓളം
വിശ്വാസനാളം എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാതനായി വാണു (എന്നോര്‍മ്മയില്‍ ..)
                              
നിന്‍റെ കൂടെ ആത്മാവില്‍ ഉല്ലാസമോടെ നീങ്ങുമ്പോള്‍
ജീവിതാശ വന്നെന്നില്‍ വിശ്വാസനാളമണഞ്ഞു
എന്നുള്ളില്‍ തീരാ ദുഃഖം പലപാടു തിങ്ങി
ആത്മാവിലോരോ നാശം വഴിപോലെ വന്നു (2)
എന്‍ ദാഹം കണ്ണീരില്‍ സല്ലാപമായ്
അങ്ങെന്നില്‍ വീണ്ടും വന്നു (എന്നോര്‍മ്മയില്‍ ..)
                              
എന്‍റെ ചുണ്ടില്‍ ചാഞ്ചാടി സവിശേഷമായ ഗാനങ്ങള്‍
എന്‍റെ ആത്മസന്തോഷം കൈവയ്പ്പിലൂടെയുണ്ടായി
നീയെന്നും എന്‍റെ നാവില്‍ കുര്‍ബാനയായി
നിന്നോടു കൂടെ നിന്നാല്‍ സ്വര്‍ഗ്ഗീയഭാഗ്യം (2)
എന്‍ നാവേ പാടൂ സങ്കീര്‍ത്തനം
അങ്ങേയ്ക്കായ് മാത്രം പാടൂ (എന്നോര്‍മ്മയില്‍ ..)

More Information on this song

This song was added by:Administrator on 11-06-2018