കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ്
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
1 വീടും വിടുന്നേ എന്റെ നാടും വിടുന്നേ
എന്റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ
വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരും
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
2 വഴി വിദൂരം യാത്ര അതികഠിനം
പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ
പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
3 രോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട്
ബലഹീനതയെന്നാൽ ശക്തിദായകനുണ്ട്
പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
4 എന്റെ ക്രൂശു ഞാനെടുത്തെന്റെ വഴിയേ - വിട്ടു
തന്റെ ശിഷ്യനാകുവാൻ തന്റെ വഴിയേ
എന്നും പിൻഗമിക്കുമേ എന്റെ യേശുവിനെ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ
5 ഞാനും എനിക്കുള്ളതും യേശുവിനത്രെ
എന്റെ ജീവനെയും ഞാനിന്നു പകച്ചിടുന്നേ
നിത്യജീവനായി ലാക്കിലോടിയെത്തുമെ
എന്റെ സ്വർഗ്ഗീയ പിതാവിന്റെ രാജ്യേ ചേരുവാൻ