Malayalam Christian Lyrics

Search for  Malayalam Christian Song Lyrics

Search from 3503 song.



User Rating

4 average based on 1 reviews.


4 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page

Add to favourites
This song has been viewed 7168 times.
ee thottattil parisuddhanundu nischayamayum

ee thottattil parisuddhanundu nischayamayum
tan kalocha njan kelkkunnunden kathukalilay‌ (2)
tan saurabhyam parakkunnundi antarikhsathil
tiru soundaryam njan darsikkunnen kannukalale
atma kannukalale
rantu peren namattil kudun idattellam
en sannidhyam varumennavan chonnatallayo
annu chonnatallayo

ha santhosam nirayunnunden antarangattil
tiru sannidhyam manoharam manoharam thanne
kripayude uravidame kripayude udayavane (2)
kripa venamappa kripa venamappa
kripa venam appa nin putranu (krpayute..)

andhakaram marunnu velicham vishunnu
dushtanukam pushtiyal takarnnu pokunnu
kripa kripa kripayennannarthu chollave
parvvatangal kalkkizhil samabhumiyakunnu
dinasvaram marunnu navaganam kelkkunnu
tan janam tannilanandichu nirtham ceyyunnu (ha santhosam..)

ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും

ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്‌ (2)
തന്‍ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരു സൌന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ
ആത്മ കണ്ണുകളാലെ
രണ്ടു പേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം
എന്‍ സാന്നിധ്യം വരുമെന്നവന്‍ ചൊന്നതല്ലയോ?
അന്നു ചൊന്നതല്ലയോ?

ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
കൃപയുടെ ഉറവിടമേ കൃപയുടെ ഉടയവനേ (2)
കൃപ വേണമപ്പാ, കൃപ വേണമപ്പാ
കൃപ വേണം അപ്പാ നിന്‍ പുത്രന് (കൃപയുടെ..)

അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ടനുകം പുഷ്ടിയാല്‍ തകര്‍ന്നു പോകുന്നു
കൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവേ
പര്‍വ്വതങ്ങള്‍ കാല്‍ക്കീഴില്‍ സമഭൂമിയാകുന്നു
ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
തന്‍ ജനം തന്നിലാനന്ദിച്ചു നൃത്തം ചെയ്യുന്നു (ഹാ! സന്തോഷം..)
    

 

More Information on this song

This song was added by:Administrator on 03-05-2018