കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
ഉള്ളം നിറഞ്ഞിടുന്നു
നന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻ
നിന്നെ സ്തുതിച്ചിടുന്നു
1 എന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്
ഓർത്തു മനം നൊന്തു ഞാൻ(2)
ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽ
ഒന്നിനും ക്ഷാമമില്ലാ (2) കർത്താ...
2 ഒന്നിനും മുട്ടുവരുത്താതെ എന്നെ
ദിനം തോറും പോറ്റിടിന്നു(2)
ഏകനായ് ഈ മരുഭൂമിയിലായപ്പോൾ
എന്നെ നടത്തിയോനെ(2) കർത്താ...
3 യോസേഫിൻ പാണ്ടികശാലതുറന്നേശു
ഓമനപ്പേരു വിളിച്ചു(2)
ദാഹം തീരുവോളം പാനം ചെയ്തീടുവാൻ
ജീവജലം പകർന്നു(2) കർത്താ...