Malayalam Christian Lyrics

This song has been viewed 480 times.
Nee koode paarkkuka ennyeshu raajane
നീ കൂടെ പാർക്കുക എൻയേശു രാജനേ

1 നീ കൂടെ പാർക്കുക എൻയേശു രാജനേ! 
നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേ

നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം
എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ

2 നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ 
ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ

3 നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ 
നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ

4 നീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും 
ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും

5 നീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് 
എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്റെ വായ്

6 നീ കൂടെ പാർക്കുക എന്നിൽ ഒരറിവും 
ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും

7 നീ കൂടെ പാർക്കുക വിട്ടാലും ഏവരും 
നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും

8 നീ കൂടെ പാർക്കുക വന്നാലും മരണം 
എൻജീവനായക! നീ അന്നും ശരണം

More Information on this song

This song was added by:Administrator on 21-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page