Malayalam Christian Lyrics

This song has been viewed 344 times.
Pathinaayirathil athisundaranaam

pathinaayirathil athisundaranaam
avanunnathanen priyanaam
aadiyum anthavum jeeva’nullavanum
alpha’yomega’yumavanaam

1 ennaathma rakshakan en jeevanaayakan
ennaathma snehithan shreeyeshu’naayakan

2 devaadhidevanum raajaadhiraajanum
karthaadhi karthanum shreeyeshu naayakan

3   moorin thailam pol saurabhyamaarnnavan
devadaarupol ulkkrishdanaamavan

4 jeeva’jaalangal’kkaahaaramekuvon
jeevannuravayaay  pilarnna paarayum

tune of : Ethoru kaalathum

പതിനായിരത്തിൽ അതിസുന്ദരനാം

പതിനായിരത്തിൽ അതിസുന്ദരനാം
അവനുന്നതനെൻ പ്രിയനാം
ആദിയും അന്തവും ജീവനുള്ളവനും
അൽഫയോമേഗയുമവനാം

1 എന്നാത്മ രക്ഷകൻ എൻ ജീവനായകൻ
എന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻ

2 ദേവാധിദേവനും രാജാധിരാജനും
കർത്താധി കർത്തനും ശ്രീയേശു നായകൻ

3 മൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻ
ദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻ

4 ജീവജാലങ്ങൾ-ക്കാഹാരമേകുവോൻ
ജീവന്നുറവയായ് പിളർന്ന പാറയും

ഏതൊരു കാലത്തും : എന്ന രീതി

More Information on this song

This song was added by:Administrator on 22-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page