Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 457 times.
Kristheshu nathhante padangal pinthudarum

kristheshu nathhante padangal pinthudarum
namenthu bhagyamullor priyare namenthu bhagyamullor
nathhante kalchuvadu nalthorum pinthudaraan
mathrukayayi than nalla mathrukayaayi than

1 papathin shiksha nekki bhavi prathyasha nalki
bharangkal nalthorum sarvva bharangkal nalthorum
thanmel vahichukondu chemme nadathidunna-
thaananda-maanandam para-maanandam aanandam;-

2 bhuddhi paranju thannum shakthi pakarnnu thannum
mumbil nadakkunnu avan mumbil nadakkunnu
than nadam kettukondu pinpe gamichidunna-
thaananda-maanandam para-maanandam aanandam;-

3 kristhu enikku jeevan mrithyu enikku laabha-
mathreyennaanallo thannil prathyaasha vechullo-
rethum niraasha koodaathothunnath aakayaale-
thaananda-maanandam para-maanandam aanandam;-

4 lokathil aashrayichum bhogathilaasha vechum
Pokunnavarellaam innu pokunnavarellaam
Vekunna theekkadali laakunna naramathilaanandam-
aanandam nammal-kkaanandam aanandam;-

ക്രിസ്തേശുനാഥന്റെ പാദങ്ങൾ പിന്തുടരും

ക്രിസ്തേശു നാഥന്റെ പാദങ്ങൾ പിന്തുടരും
നാമെന്തു ഭാഗ്യമുള്ളോർ പ്രിയരേ നാമെന്തു ഭാഗ്യമുള്ളോർ
നാഥന്റെ കാൽച്ചുവടു നാൾതോറും പിന്തുടരാൻ
മാതൃകയായി താൻ നല്ല മാതൃകയായി താൻ

1 പാപത്തിൻ ശിക്ഷ നീക്കി ഭാവി പ്രത്യാശ നൽകി
ഭാരങ്ങൾ നാൾതോറും സർവ്വഭാരങ്ങൾ നാൾതോറും
തന്മേൽ വഹിച്ചു കൊണ്ടു ചെമ്മെ നടത്തിടുന്ന
താനന്ദമാനന്ദം പരമാനന്ദമാന്ദം;-

2 ബുദ്ധി പറഞ്ഞുതന്നും ശക്തി പകർന്നുതന്നും
മുമ്പിൽ നടക്കുന്നു അവൻ മുമ്പിൽ നടക്കുന്നു
തൻ നാദം കേട്ടു കൊണ്ടു പിമ്പേ ഗമിച്ചിടുന്ന-
താനന്ദമാനന്ദം പരമാനന്ദമാന്ദം;-

3 ക്രിസ്തു എനിക്കു ജീവൻ മൃത്യൂ എനിക്കു ലാഭ-
മത്രേയെന്നാണല്ലോ തന്നിൽ  പ്രത്യാശ വച്ചുള്ളോ-
രേതും നിരാശകൂടാതോതുൽന്നതാകയാലെ-
താനന്ദമാനന്ദം പരമാനന്ദമാന്ദം;-

4 ലോകത്തിലാശ്രയിച്ചും ഭോഗത്തിലാശവച്ചും
പോകുന്നവരെല്ല‍ാം ഇന്നു പോകുന്നവരെല്ല‍ാം
വേകുന്ന തീക്കടലിലാകുന്ന നേരമതി-
ലാനന്ദമാനന്ദം നമ്മൾ ക്കാനന്ദമാനന്ദം;-

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Kristheshu nathhante padangal pinthudarum