Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 439 times.
Swanthamayoru deshamunde

1 swanthamayoru deshamunde
swanthamayoru gehamunde
kaippaniyallatha bhavanam
nithyamayoru vaasa’sthalam

cherum naam vegathil
karthan savidhe
parkkum naam ennaalum
thannodu koodennum

2 enikkayittoru bhavanam
svarggathil karthavorukkunde
nava yerushalem pattanam
ramya harmmyangalaal shobhanam;-

3 marthyamayathellam marippom
amarthyamayathu dharikkum
maranam neengi jayaliyaay
karthanodothu vishramikkum;-

4 karthave vaanil vannidumpol
njaanum aa koottathil kaanume
ethrayo santhoshamasham meghathil
shudha’nmaronnikkum annaalil;-

സ്വന്തമായൊരു ദേശമുണ്ട്

1 സ്വന്തമായൊരു ദേശമുണ്ട്
സ്വന്തമായൊരു ഗേഹമുണ്ട്
കൈപ്പണിയല്ലാത്ത ഭവനം
നിത്യമായൊരു വാസസ്ഥലം

ചേരും നാം വേഗത്തിൽ
കർത്തൻ സവിധേ
പാർക്കും നാം എന്നാളും
തന്നോടു കൂടെന്നും

2 എനിക്കായിട്ടൊരു ഭവനം
സ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട്
നവ യെരുശലേം പട്ടണം
രമ്യ ഹർമ്മ്യങ്ങളാൽ ശോഭനം;-

3 മർത്യമായതെല്ലാം മാറിപ്പോം
അമർത്യമായതു ധരിക്കും
മരണം നീങ്ങി ജയാളിയായ്
കർത്തനോടൊത്തു വിശ്രമിക്കും;-

4 കർത്താവ് വാനിൽ വന്നിടുമ്പോൾ
ഞാനും ആ കൂട്ടത്തിൽ കാണുമേ
എത്രയോ സന്തോഷം മേഘത്തിൽ
ശുദ്ധന്മാരൊന്നിക്കും അന്നാളിൽ;-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Swanthamayoru deshamunde