എന്റെ ദൈവം വാഴുന്നു ( 2)
രാവിലും പകലിലും
വാനിലും ഭൂവിലും
എന്റെ ദൈവം വാഴുന്നു
അവൻ വാഴുന്നു അവൻ വാഴുന്നു
നിത്യ പുരോഹിതൻ വാഴുന്നു
അവൻ വാഴുന്നു അവൻ വാഴുന്നു
രാജാതിരാജാവായ് വാഴുന്നു
ഇളകി മറിയും കടലിൻ നടുവിലും
എന്റെ ദൈവം വാഴുന്നു
കലങ്ങി മറിയും മനസ്സിനുള്ളിലും
എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു
ഏഴു മടങ്ങ് ചൂള ചൂടായി വരുമ്പോഴും
എന്റെ ദൈവം വാഴുന്നു
അഗ്നിയിൻ നടുവിലും നാലമനായവൻ
എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു
ഏകാന്ത തടവിന്റെ പത്മോസിൻ മുൻപിലും
എന്റെ ദൈവം വാഴുന്നു
അഗ്നി സമാനമായ കണ്ണുകളോട് കൂടെ
എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു
പോട്ട കിണറ്റിലും പൊതിഫർ വീട്ടിലും
എന്റെ ദൈവം വാഴുന്നു
കാരാഗൃഹത്തിലും രാജാസനതിലും
എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു