കര്‍ത്തനെ വാഴ്ത്തി വാഴ്ത്തിവണങ്ങി
എന്നന്നേക്കുമവനെ സ്തുതിച്ചിടുവിന്‍
1 അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്തോത്രഗീതം പാടി പുകഴ്ത്തുവിന്‍ രാജരാജനെ
ഏകനായി മഹാത്ഭുതങ്ങള്‍ ചെയ്തിടുന്നോനേ
2 ചെങ്കടല്‍ പിളര്‍ന്ന് നല്ല തുവര്‍ നിലമാക്കി
ശങ്കയെന്യേ താന്‍ ജേണത്തെ നടത്തിയോനെ
മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ
3 തീക്കല്‍ പാറയതില്‍ നിന്നും ഇസ്രായേലിനെ
വാഗ്ദത്തത്തിന്‍ ജീവ ജലം കൊടുത്തവനെ
ശക്തന്മാരിന്‍ ഭോജനത്താല്‍ പോഷിപ്പിച്ചോനേ
4 താഴ്ചയില്‍ നിന്നുയര്‍ത്തിയ ജീവനാഥനെ
വാഴ്ചയേകി സ്വര്‍ഗ്ഗസ്തലത്തിരുത്തിയോനെ
വൈരിയിന്മേല്‍ ജയം തന്ന യേശു രാജനെ
5 അവന്‍ നല്ലവാണെന്നാര്‍ത്തു പാടി പുകഴ്ത്തിടുവിന്‍
തന്റെ സ്നേഹ മധുരിമ യെന്നും രുചിച്ചിടുവിന്‍
ശുദ്ധകൈകളുയര്‍ത്തി പരനെ സ്തുതിപ്പിന്‍