Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 292 times.
Karunayin daivame nin

Karunayin daivame nin krupa ente balam
Karuthenne kanmanipol, patharathee paaridathil

 

1 nashathin garthamathil veenunjaan kenappol
Yeshu than thirukkarathaal viduthal ekiyallo;-

2 paridam-akhilavume nasham-bhavikkumennaal
kartthanil ashrayippor nithyamaay nilaninnidum;-

3 Ihaloka jeevithathil patharathe anugamippan
vahikkane karathalatthil vazhiyaakum yeshunaadhaa;-

4 yeshuvil aashrayichu kristhuvil valarnneeduvaan
eeshane ninkrupayaal niraykkuka anudinavum;-

5 vishwatthil udaneelavum vishwasthar kuranjidumpol
vishwasikalaaya naam vishwastharaay vilangaam;-

6 ulaka mahanmarellaam mannil maranjidumpol
vallabhan yeshumathram uyirtthu jeevikkunnu;-

7 vegam vanneedamennu nal-vagdatham nalkiyone
vagdatham pole vegam vannenne cherkkename;-

thunayenikkeshuve : Tune of

 

കരുണയിൻ ദൈവമേ നിൻ കൃപ എന്റെ ബലം

കരുണയിൻ ദൈവമേ നിൻ കൃപ എന്റെ ബലം
കരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽ

1 നാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾ
യേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോ

2 പാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽ
കർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടും

3 ഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻ
വഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥാ

4 യേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻ
ഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവും

5 വിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾ
വിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാം

6 ഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾ
വല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നു

7 വേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെ
വാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേ

തുണയെനിക്കെശുവേ എന്ന രീതി..

More Information on this song

This song was added by:Administrator on 19-09-2020