Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 287 times.
Athimodam ninthiru sannidhiya
അതിമോദം നിന്തിരു സന്നിധിയണയുന്നു

അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽ
സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം

1 തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ
തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ

2 മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ 
പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം

3 അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു
തിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേ

4 അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ
അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ

5 ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ
ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ

രീതി:അതിരാവിലെ തിരുസന്നിധി

More Information on this song

This song was added by:Administrator on 15-09-2020