Malayalam Christian Lyrics

This song has been viewed 629 times.
Alppam duram mathram ie yathra
അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ

അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ
എൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2)

1 ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗം
നിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം…

2 എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേ
മണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം…

3 വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടും
മാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം…

4 കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെ
ഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ;- അൽപ്പം...

More Information on this song

This song was added by:Administrator on 14-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page