Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 980 times.
Yeshu varum vegam vaanil

1 yeshu varum vegam vaanil varum
thante vishuddhare cherthiduvaan
aayiram aayiram dootharumaay
megha vahanathil thaan vannidume

parannidum njaanannu maruroopamaay
chernnidum njaanente svantha naattil
kandidum yeshuvine mukhaamukhamaay
vaanidum yeshuvodu yugayugamaay

2 kahalanaadam vaanil muzhangidumpol
karthaavil nidrakondor uyarthidume
kaathirikkum shuddhar marurooparaay
onnuchernnu vaanil erri poyidume;- parannidum...

3 aakaasha lakshanangal kandidunne
kshaama bhookampashabdam kettidunne
kallapravachakanmaar perukidunne
varavin naaladuthallo orungngeduka;- parannidum...

4 vaagdatha naadathente shvashvatha naade
vaagdatham cheytha nathhan vannidume
marthyashareeram anne amarthyamaakum
vin sharerathodannu parannuruyam;- parannidum...

യേശു വരും വേഗം വാനിൽ വരും

1 യേശു വരും വേഗം വാനിൽ വരും
തന്റെ വിശുദ്ധരെ ചേർത്തിടുവാൻ
ആയിരം ആയിരം ദൂതരുമായ്
മേഘ വാഹനത്തിൽ താൻ വന്നിടുമേ

പറന്നിടും ഞാനന്നു മറുരൂപമായ്
ചേർന്നിടും ഞാനെന്റെ സ്വന്ത നാട്ടിൽ
കണ്ടിടും യേശുവിനെ മുഖാമുഖമായ്
വാണിടും യേശുവോടു യുഗായുഗമായ്

2 കാഹളനാദം വാനിൽ മുഴങ്ങിടുമ്പോൾ
കർത്താവിൽ നിദ്രകൊണ്ടോർ ഉയർത്തിടുമേ
കാത്തിരിക്കും ശുദ്ധർ മറുരൂപരായ്
ഒന്നുചേർന്നു വാനിൽ ഏറി പോയിടുമേ;- പറന്നിടും...

3 ആകാശ ലക്ഷണങ്ങൾ കണ്ടിടുന്നേ
ക്ഷാമ ഭൂകമ്പശബ്ദം കേട്ടിടുന്നേ
കള്ളപ്രവാകന്മാർ പെരുകിടുന്നേ
വരവിൻ നാളടുത്തല്ലോ ഒരുങ്ങീടുക;- പറന്നിടും...

4 വാഗ്ദത്ത നാടതെന്റെ ശ്വാശ്വത നാട്
വാഗ്ദത്തം ചെയ്ത നാഥൻ വന്നിടുമേ
മർത്യശരീരം അന്ന് അമർത്യമാകും
വിൺ ശരീരത്തോടന്ന് പറന്നുരുയം;- പറന്നിടും...

More Information on this song

This song was added by:Administrator on 27-09-2020