Back to Search
Create and share your Song Book ! New
Submit your Lyrics New
4 average based on 2 reviews.
Add Content...
Kashtangal saramilla kannunir saramilla nithyatejassin ghanamorthidumpol nodi nerathekkulla.. (kashtangal saramilla..) (2) priyante varavin dhvani muzhangum prakkale pole nam parannuyarum pranante priyanam manavalanil prapikkum swarggiya maniyarayil (2) (kashtangal saramilla..) manavalan varum vanameghathil mayangan iniyum samayamilla maddhyakasathinkal mahal dinathil manavattiyay nam parannu pokum (2) (kashtangal saramilla..) jathikal jathiyodetirthidumpol jagattin peedakal perukidumpol jeevitha bharangal varddhichidumpol jeevante nayakan vegam vannidum (2) (kashtangal saramilla..) yuddhavum kshamavum bhukampangalum yuddhathin srutiyum kelkkunnillayo yisrayelin daivam ezhunnallunne yesuvin janame orunnuka nam (2) (kashtangal saramilla..)
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടി നേരത്തേക്കുള്ള.. (കഷ്ടങ്ങള്‍ സാരമില്ല..) (2) പ്രിയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും പ്രാക്കളെ പോലെ നാം പറന്നുയരും പ്രാണന്‍റെ പ്രിയനാം മണവാളനില്‍ പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ (2) (കഷ്ടങ്ങള്‍ സാരമില്ല..) മണവാളന്‍ വരും വാനമേഘത്തില്‍ മയങ്ങാന്‍ ഇനിയും സമയമില്ല മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍ മണവാട്ടിയായ് നാം പറന്നു പോകും (2) (കഷ്ടങ്ങള്‍ സാരമില്ല..) ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍ ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍ ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍ ജീവന്‍റെ നായകന്‍ വേഗം വന്നീടും (2) (കഷ്ടങ്ങള്‍ സാരമില്ല..) യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ യേശുവിന്‍ ജനമേ ഒരുങ്ങുക നാം (2) (കഷ്ടങ്ങള്‍ സാരമില്ല..)