പ്രാണപ്രിയ പ്രാണ നായകാ
പരനെ എൻയേശു നായകാ
പകർന്നീടുക നാഥാ നിൻ കൃപകളെ
പാഴ്മരുവിൽ ജീവിച്ചിടുവാൻ
1 തുടച്ചിടുന്നു എൻ കണ്ണുനീരെല്ലാം
താങ്ങിടുന്നു തൻ തൃക്കരങ്ങളാൽ
തോളതിൽ വഹിച്ചു എന്നും പ്രാണനായകൻ
താങ്ങി നടത്തിടുന്നു മരുയാത്രയിൽ;-
2 കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻ
കൊതിയോടെ വന്നിടുന്നു നിൻ സന്നിധേ
കരുതിടുന്നവൻ എന്നെ കാക്കുന്നവൻ
കരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;-
3 നമിച്ചിടുന്നു കർത്തൻ സന്നിധിയിൽ
നോവുകൾ വന്നിടും നേരമെല്ലാം
നടത്തേണമേ നാഥാ നിൻ ശക്തിയാൽ
നിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-