Malayalam Christian Lyrics

User Rating

4.5 average based on 4 reviews.


5 star 3 votes
3 star 1 votes

Rate this song

Add to favourites
This song has been viewed 13443 times.
En priya nin ponkaram

En priya nin ponkaram
enne thangi nadathidunnatal
en jeevitha bharangalal
kezhanamo ee bhuvil (2) (en priya..)

en vedana maridume
en rogangal ningidume (2)
ange marvvil charidumpol
njan enthu bhagyavanay‌ (2) (en priya..)

ee lokajeevitha bharangalal
en thoni valanjidumpol (2)
amarakkaranay nin sanniddhyam
ennennum mathiyenikk (2) (en priya..)

uttavar kaividum snehithar maridum
pettammayum tallidume (2)
mattamilla vishvasthane
nintethallo ennum njan (2) (en priya..)

എൻ പ്രിയാ നിൻ പൊന്‍കരം

എൻ പ്രിയാ നിൻ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാൽ
എൻ ജീവിത ഭാരങ്ങളാൽ
കേഴണമോ ഈ ഭൂവിൽ (2) (എന്‍ പ്രിയാ..)
                        
എൻ വേദന മാറിടുമേ
എൻ രോഗങ്ങൾ നീങ്ങീടുമേ (2)
അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ
ഞാനെന്തു ഭാഗ്യവാനായ്‌ (2) (എന്‍ പ്രിയാ..)
                         
ഈ ലോകജീവിത ഭാരങ്ങളാൽ
എൻ തോണി വലഞ്ഞീടുമ്പോൾ (2)
അമരക്കാരനായ് നിൻ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക് (2) (എന്‍ പ്രിയാ..)
                        
ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും
പെറ്റമ്മയും തള്ളിടുമേ (2)
മാറ്റമില്ലാ വിശ്വസ്തനേ
നിന്‍റെതല്ലോ എന്നും ഞാൻ (2) (എന്‍ പ്രിയാ..)

 

More Information on this song

This song was added by:Administrator on 12-06-2018