Malayalam Christian Lyrics

This song has been viewed 2139 times.
Enne anudinam nadathunna karthanavan
എന്നെ അനുദിനം നടത്തുന്ന കർത്തനവൻ

എന്നെ അനുദിനം നടത്തുന്ന കർത്തനവൻ
എന്നെ കൃപയോടെ പാലിക്കും താതനവൻ
എൻ ആശ്വാസ ദായകനാം
എൻ വിശ്വാസ നായകനാം(2)

1 താണനിലം തേടുന്ന അരുവിപോലെ
ദാഹജലം തേടുന്ന വേഴാമ്പൽ പോലെ
ഞാൻ വലഞ്ഞിടും നാളുകളിൽ
എൻ തുണയായി അരികിലെത്തും;- എന്നെ…

2 ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾ
മനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾ
ഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾ
എൻ തുണയായി അരികിലെത്തും;- എന്നെ…

3 ആകൂല വ്യാധികൾ ഏറിടുമ്പോൾ
ദേഹവും ദേഹിയും തളർന്നിടുമ്പോൾ
ഞാൻ നിലയില്ലാതുഴന്നിടുമ്പോൾ
എൻ തുണയായി അരികിലെത്തും;- എന്നെ...

More Information on this song

This song was added by:Administrator on 17-09-2020

Add to favourites
User Rating

5 average based on 2 reviews.


5 star 2 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page