Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 310 times.
Daivajaname unarnu nin balam

1 daivajaname unarnnu nin balam dhari-
chorunguka athisheekhram
unnathanaam yaahe sthuthikalil vasippone
chernnu naam pukazhtheedaam;-

2 kaalithozhuthil pirannavan namukkaay
bhoothale sanjcharichu
kurishinmel namukkaay marichavanuyirthathal
ennekkum jayam namukke;-

3 vaanajeevikal bhoochara janthukkal sasyalathathikalum
aazhiyil nadamaadum sakala jeevikalum
avane sthuthichidunnu;-

4 avanathre namme srishdicha daivam
namavan janavumathre
vishudhiyil bhayankaran sthuthikalilunnathan
nammude daivam thanne;-

5 unarnnirikkaam ninayaaneram
meghathil vilikelkkaam
unarathavarum lokakkaarevarum
kaividappedumannaal;-

6 sheeghram varuven ennuracheythavan
poyapol veendum varum
athaa vilakkukal edukka ennaniraykka
deepangal theliyikka;-

ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക

1 ദൈവജനമേ ഉണർന്നു നിൻ ബലം ധരി-
ച്ചൊരുങ്ങുക അതിശീഘ്രം
ഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെ
ചേർന്നു നാം പുകഴ്ത്തീടാം;-

2 കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ്
ഭൂതലെ സഞ്ചരിച്ചു
കുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽ
എന്നേക്കും ജയം നമുക്ക്;-

3 വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളും
ആഴിയിൽ നടമാടും സകലജീവികളും
അവനെ സ്തുതിച്ചിടുന്നു;-

4 അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവം
നാമവൻ ജനവുമത്രേ
വിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻ
നമ്മുടെ ദൈവം തന്നെ;-

5 ഉണർന്നിരിക്കാം നിനയാനേരം 
മേഘത്തിൽ വിളികേൾക്കാം
ഉണരാത്തവരും ലോകക്കാരേവരും
കൈവിടപ്പെടുമന്നാൾ;-

6 ശീഘ്രം വരുവേൻ എന്നുരചെയ്തവൻ
പോയപോൽ വീണ്ടും വരും
അതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്ക
ദീപങ്ങൾ തെളിയിക്ക;-

More Information on this song

This song was added by:Administrator on 15-09-2020