Malayalam Christian Lyrics

This song has been viewed 1051 times.
Swargathil ninnum bhoomiyilekkirangi

Swargathil ninnum bhoomiyilekkirangi vannatham nathha
nurungiyo nee pathakarkkayi jeevante appamay

gothambu mani nilathu veenu chakunnillengil soonyam
pidicheduthu manushya puthrane poovanathil ninnum

kalthalathile kalathilittaver chavatti methichu kothambupol
onnukuraye nalpathuvattam veesiyadichavar

gathsamana muthal kalvarivare podinju kuzhanja mavupol
daiva krodha theeyil vendha jeevante appam

poornna nagnanay thoongunnu ivan namme sampoornarakkuvan
urinjeduthavar pakutheduthu uduthuni polum

chanku cariyirunnavar pinne sahka illathe thalliyappol
kundam konda chankinekkal ettam nondhavan

Swargathil ninnum bhoomiyilekkirangi vannatham nathha
nurungiyo nee pathakarkkayi jeevante appamay

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാ
നുറുങ്ങിയോ നീ പാതകർക്കായ് ജീവന്റെ അപ്പം

ഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ലെങ്കിൽ ശൂന്യം 
പിടിച്ചെടുത്തു മനുഷ്യപുത്രനെ പൂവനത്തിൽ നിന്നും

കൽത്തളത്തിലെ കളത്തിലിട്ടവർ ചവട്ടി മെതിച്ചു ഗോതമ്പു പോൽ
ഒന്നു കുറയെ നാൽപ്പതു വട്ടം വീശി അടിച്ചവർ

ഗത്സമന മുതൽ കാൽവറി വരെ പൊടിഞ്ഞു കുഴഞ്ഞ മാവു പോൽ
ദൈവ ക്രോധ തീയിൽ വെന്ത ജീവന്റെ അപ്പം

പൂർണ്ണ നഗ്നനായ് തൂങ്ങുന്നു ഇവൻ നമ്മെ സമ്പൂർണ്ണരാക്കുവാൻ
ഉരിഞ്ഞെടുത്തവർ പകുത്തെടുത്തു ഉടുതുണി പോലും

ചങ്കുചാരിയിരുന്നവർ പിന്നെ ശങ്കയില്ലാതെ തള്ളിയപ്പോൾ
കുന്തം കൊണ്ടാ ചങ്കിനെക്കാൾ ഏറ്റം നൊന്ത വൻ

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാ
നുറുങ്ങിയോ നീ പാതകർക്കായ് ജീവന്റെ അപ്പം

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Swargathil ninnum bhoomiyilekkirangi

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page