നിന്നെ സ്നേഹിക്കുമ്പോൾ എൻ ഉള്ളം ആനന്ദിക്കുന്നേ
നിന്നെ വാഴ്ത്തീടുമ്പോൾ എൻ സർവ്വം വാഞ്ജിച്ചീടുന്നേ (2)
പരിശുദ്ധൻ നീ മാത്രമേ നീതിമാൻ നീ മാത്രമേ
ഉയർന്നവൻ നീ മാത്രമേ യേശുവേ (2)
എന്നേ സ്നേഹിച്ചീടാൻ എന്നേ മാനിച്ചീടാൻ
ആരുമില്ലാതെ ഏകനാകുമ്പോൾ (2)
നീ മാത്രമാണെന്റെ സ്നേഹിതൻ നീ മാത്രമാണെന്റെ ആശ്രയം
നീ മാത്രമാണെന്റെ സർവ്വവും യേശുവേ (2)
ഞാൻ പോയിടുമേ എൻ യേശുവിനായി
ലോകമെങ്ങും തൻ സാക്ഷിയാകാൻ (2)
പോകുമേ ഞാൻ യേശുവേ നിൻ ഇഷ്ടം ചെയ്യാൻ
പോകുമേ എന്നെയും നീ യോഗ്യനാക്കീടു (2)