കൃപയാലെ വിമോചിതരേ യേശുവിൻ സാക്ഷികളെ
പുതിയൊരു ജീവിത സരണിയിൽ നാം-
അനുദിനം മുന്നേറാം
1 സ്നേഹത്തിൻ സുബോധത്തിൻ-പരിശുദ്ധാത്മാവാൽ
പ്രേരിതരായി പ്രേഷിതരായി - പ്രശോഭിതരായീടാം
നവജീവിതമേകാം;- കൃപ…
2 സത്യത്തിൻ, ധർമ്മത്തിൻ, നീതിയിൻ വാഹകരായ്
സഹനത്താൽ സൽക്രിയയാൽ സൽഫലദായകരായ്
നവജീവിതമേകാം;- കൃപ…
3 എളിയവരിൽ ആദരവായ് കനിവിൻ കരമേകാം
കൂടിവരാം ഒരുമയോടെ ഐക്യതയിൽ മരുവാം
നവജീവിതമേകാം;- കൃപ...
4 ഭൂവനത്തിൽ തിരുരാജ്യം ആഗതമായീടാൻ
പ്രാർത്ഥനയാൽ പ്രബുദ്ധതയാൽ മരുവാം
നവജീവിതമേകാം;- കൃപ...