Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 453 times.
Daivavachanaththinaay naam kaathorrkkaam

Daivavachanaththinaay naam kaathorrkkaam 
Orumanamaay dhyaanichcheedaam 
Nithyajeevadaayakam 
Athmadaaham theerrkkumath 

Seenaaimalayil thirukkaraththaal 
Shilaaphalakaththilezhuthiyapol 
Manophalakangalhil akhilam 
Thiruvachanangalhezhuthappedaan..      Daiva 

Krrooshin nizhalil marranjiduvaan 
Aathmanirravin dhwaniyuyaraan 
Thiruhitham naam thirichcharriyaan 
Jaagarikka naam prraarrthanayil..      Daiva 

Hriththaam nilangalh orukkappedaan 
Paapakalhakalh akattheeduvaan 
Anuthaapaththaal akamurukaan 
Aathmanirravil naam aanandippaan..     Daiva 


Aashayatthathaameeyulakil 
Prrathyaashayinnolhi pakaraan 
Noorrumaeniyaay phalam koduppaan 
Nithyajeevante saakshyamaekaan..       Daiva

ദൈവവചനത്തിനായ് നാം കാതോർക്കാം

ദൈവവചനത്തിനായ് നാം കാതോർക്കാം
ഒരു മനമായ് ധ്യാനിച്ച്ചീടാം
നിത്യജീവദായകം 
ആത്മദാഹം തീർക്കുമത്

സീനായ്മലയിൽ തിരുക്കരത്താൽ
ശിലാഫലകത്തിലെഴുതിയപ്പോൾ 
മനോഫലകങ്ങല്ലിൽ അഖിലം
തിരുവചനങ്ങൾതെഴുതപ്പെടാൻ..      ദൈവവചനത്തിനായ്

ക്രൂശിൻ നിഴലിൽ മറഞ്ഞിടുവാൻ
ആത്മനിറവിൻ ധ്വനിയുയരാൻ
തിരുഹിതം നാം തിരിച്ചറിയാൻ
ജാഗരിക്ക നാം പ്രാർഥനയിൽ..          ദൈവവചനത്തിനായ്

ഹൃത്താം നിലങ്ങൾ ഒരുക്കപ്പെടാൻ
പാപകളകൾ അകറ്റിടുവാൻ
അനുതാപത്താൽ അകമുരുകാൻ
ആത്മനിറവിൽ നാം ആനന്ദിപ്പാൻ..      ദൈവവചനത്തിനായ്

ആശയറ്റതാമീയുലകിൽ
പ്രത്യാശയിന്നൊളി പകരാൻ
നൂറുമേനിയായ് ഫലം കൊടുപ്പാൻ
നിത്യജീവൻ്റെ സാക്ഷ്യമേകാൻ..       ദൈവവചനത്തിനായ്

More Information on this song

This song was added by:Administrator on 27-03-2019