Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 616 times.
Yahve sthuthippinavan shudhamam

1 yahve sthuthippinavan shudhamam mandirathil
aahvanam cheythu nuthi ghoshippin
vaihaya’savithana’bhamgi pariganichu
maheshvara sthuthikal cheythedin;-

2 thullyam illatha thante verya’pravrthi vazhthi
bholokam’engngum podi pareedin
kallola’maaliyodu sollasa’meebhuvanam
thulli’kkali’chidu’maarennalum;-

3 nissemamaya thante thejasinotha’vannam
salsevithannu sthuthi padeeduven
sushravya’maya vellikkahala’dhvaniyodu
shashvatha’nayakane vandhippin;-

4 ponmayamaaya veena’kkampikal metti yahin
karma’mahimay’engum ghoshippin
nirmala’bhakthiyodu’thanne vangiduvin
dharmasvaropa’bhamgi kanippin;-

5 sathyeshvaranu munpil nritham thudangiduvin
thappodu kinnarangal vayippin
kaiththala’nadamabhre shakthya muzhangidatte
sathan nadungidatte hoshanna;-

6 sarveshvarante krupa-yurvyam anubhavikkum
gharvamakanna jeevi’samghatham
sarvamavannu jayam padatte halleluyya-
durvara’ghoshamuyarnnedatte;-

യാഹ്വേ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ

1 യാഹ്വെ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ 
ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിൻ 
വൈഹായസ വിതാന ഭംഗി പരിഗണിച്ചു 
മഹേശ്വര സ്തുതികൾ ചെയ്തിടിൻ;-

2 തുല്യമില്ലാത്ത തന്റെ വീര്യപ്രവൃത്തി വാഴ്ത്തി 
ഭൂലോകമെങ്ങും പൊടി പാറിടിൻ 
കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം 
തുള്ളിക്കളിച്ചിടുമാറെന്നാളും;-

3 നിസ്സീമമായ തന്റെ തേജസ്സിനൊത്തവണ്ണം 
സൽസേവിതന്നു നുതി പാടിടിൻ 
സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു 
ശാശ്വതനായകനെ വന്ദിപ്പിൻ;-

4 പൊൻമയമായ വീണക്കമ്പികൾ മീട്ടി യാഹിൻ 
കർമ്മമഹിമയെങ്ങും ഘോഷിപ്പിൻ 
നിർമ്മലഭക്തിയോടു തന്നെ വണങ്ങിടുവിൻ 
ധർമ്മസ്വരൂപഭംഗി കാണിപ്പിൻ;-

5 സത്യേശ്വരന്നു മുമ്പിൽ നൃത്തം തുടങ്ങിടുവിൻ 
തപ്പോടു കിന്നരങ്ങൾ വായിപ്പിൻ 
കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ 
സാത്താൻ നടുങ്ങിടട്ടെ ഹോശന്നാ;-

6 സർവ്വേശ്വരന്റെ കൃപയുർവ്യാമനുഭവിക്കും 
ഗർവ്വമകന്ന ജീവി സംഘാതം 
സർവ്വമവന്നു ജയം പാടട്ടെ ഹല്ലെലുയ്യാ 
ദുർവ്വാരഘോഷമുയർന്നിടട്ടെ;-

More Information on this song

This song was added by:Administrator on 26-09-2020