Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 414 times.
Ente daivam nadathedunnu
എന്റെ ദൈവം നടത്തീടുന്നു

1 എന്റെ ദൈവം നടത്തീടുന്നു
എന്നെ ജയോത്സവമായ് ദിനവും(2)
എന്റെ തോഴരിൽപരമായന്ദതൈലം
എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2)

എൻ ജീവിതപാതയിൽ കെണികളൊരുക്കി
ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2)
ഹാ - ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ്
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2)

2 എന്റെ തോഴരെല്ലാം എന്നെ പകച്ചാലും
എന്റെ പേർ വിടക്കെന്നെണ്ണിയാലും(2)
എന്നെ വിലയുള്ളവനും മാന്യനുമായ്
എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2) 

3 അഗ്നിപോലെ പരിശോധനകൾ
എൻ ചുറ്റും ആളിപ്പകർന്നീടിലും(2)
അതിനാൽ ഒരു ദോഷവും എനിക്കു വരാൻ
അരുമനാഥൻ അനുവദിക്കയില്ല(2)

More Information on this song

This song was added by:Administrator on 17-09-2020