നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;
ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)
1 പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾ
പാവനമാം നിൻ പരിശുദ്ധനാമം;
വാനിലും ഭൂവിലും മേലായ നാമം(2)
ഉന്നതനേശു നാമം;- നാഥാ…
2 പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻ
കാത്തിരുന്നീടാൻ കാഴ്ചയേകുക;
വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)
ശക്തി നല്കീടുക;- നാഥാ…
3 ഉന്നത ദേവാ നിൻ വചനങ്ങൾ
ഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;
ഉള്ളങ്ങളെ ഉണർത്തീടണേ(2)
സർവ്വവല്ലഭനേ;- നാഥാ...