Malayalam Christian Lyrics

This song has been viewed 560 times.
Shree yeshu nathhane naamennum
ശ്രീയേശു നാഥനെ നാമെന്നും സ്തുതിക്കാം

ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാം
ശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാം

1 പാപികളെ തേടി പാരിൽ വന്നവനെ!
പരിശുദ്ധനെ പാരിൻ പരിപാലകനെ!;-  ശ്രീയേശു..

2 കാൽവറിയിൽ കാണും ക്രൂശതിലേശു
ശാപമായ് തൂങ്ങി പാപിയെ വാങ്ങി;- ശ്രീയേശു..

3 ദൂരസ്ഥന്മാരെ സമീപസ്ഥരാക്കും
നിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ;-  ശ്രീയേശു..

4 ഏക യാഗത്താലാദി ആദാമെ നീക്കി
ഏക ശരീര സഭയ്ക്കെന്നെയംഗമാക്കി;-  ശ്രീയേശു..

5 ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി 
ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി;-  ശ്രീയേശു..

6 ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെ
പരലോക പദവിയ്ക്കുയർപ്പിച്ചവനെ;-  ശ്രീയേശു

7 പരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽ
വേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ;- ശ്രീയേശു..

More Information on this song

This song was added by:Administrator on 24-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page