Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ
Yakkobin vallabhante bhuja balathal
ഭയപ്പടെണ്ട നാം യേശു കരുതും
Bhayappadenda naam yeshu karuthum
ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ
Cherume vegam cherume ente
ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
Krushumeduthu njaan yeshu rakshakane
ഒരിക്കൽ ഞാൻ പറന്നുയരും
Orikkal njaan parrannuyarum
എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ
En prema kanthanam yeshuve
വിശ്വസ്തതയും ദയയും വന്നുചേരുന്നിതാ
Vishvasthathayum dayayum
പതിനായിരത്തിൽ അതിസുന്ദരനാം
Pathinaayirathil athisundaranaam
യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കു
Yogyathayay pareyuvan onnumillezhayku
ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ
Shuddhathmave vannennullil vasam
പ്രാർത്ഥന കേൾക്കണേ നാഥാ
Prarthana kelkkane natha
അത്യന്തശക്തി എൻ സ്വന്തമെന്നല്ല
Athyantha shakthi en svanthamennalla
കിലു കിലുക്കാം ചെപ്പുകളേ
Kilu kilukkam cheppukale

Add Content...

This song has been viewed 400 times.
Swargasathoshavum swargeeya vasavum
സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും

1 സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും
സകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോ
മഹിമാസനത്തിന്റെ മഹനീയ സന്നിധി
മമ ജീവനെപ്രതി നീ മറന്നുവോ

എൻ പ്രിയനേ നിന്നോടു ചേരുവാൻ
എൻ പ്രാണനെന്ന് വാജ്ഛിക്കുന്നേ
നിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻ
എൻ ഹൃദയം ദാഹിക്കുന്നേ

2 നിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീ
എൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോ
ഈ ദിവ്യ സ്നേഹത്തിന്നാഴമുയരവും
നീളവും വീതിയും ആർ വർണ്ണിച്ചിടും;- എൻ...

3 എൻ പാപഭാരവും ശാപരോഗങ്ങളും
നിൻ തിരു മേനിമേൽ നീ വഹിച്ചല്ലോ
ആയതിനല്പവും യോഗ്യനല്ലേഴ ഞാൻ
ആശ്വാസ ദായകാ നിൻ കൃപയല്ലോ;-

4 കുശവനിൻ കയ്യിലെ കളിമണ്ണുപോലവേ
നിൻ മാനപാത്രമായ്-മനഞ്ഞീടേണം
നിൻ മാനപാത്രമായ് നീ മനഞ്ഞീടെണം
എൻ പ്രാണനായകാ നിൻ ഹിതം ചെയ് വാ;- എൻ

5 പ്രിയനുമായുള്ള വാസം ഞാനോർക്കുമ്പോൾ
ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണുന്നേ
നിർമ്മലനായെന്നെ കാത്തു സൂക്ഷിക്കുവാൻ
ശക്തനായോനിൽ ഞാൻ ആശ്രയിക്കുന്നേ;- എൻ

More Information on this song

This song was added by:Administrator on 25-09-2020