Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 674 times.
atisaya karunyamaha daivamayeane

atisaya karunyamaha daivamayeane - isea
ayiram navin varam ta nin stuti patan
caranannal
1
nayakane raksakane nin krpaykkayi - steatram
natarike patituvan ni tunaykkenam-
2
ennum bahumanamulla nin tirunamam - isea
en bhayannal sankatavum nikkumenneykkum-
3
impasangitam tirupper papikalkkellam - jivan
illayennu vannavarkku jivan nin namam -
4
papakurram saktiyadhikaravum nikkum - isea
papiyamenperkku raktam vartta nin punyam
5
nin svarattal kalca kelvi sakti areagyam ellam
niscayam papikku kittum raksakarttave-
6
umakale patituvin andhare kanmin - maha
unnatanam raksakane valttikkeantatin -
7
keatikalayitum svarggavasikaleatu - kuti
pati yesu namastuti nannal keantatum - ati

അതിശയ കാരുണ്യമഹാ ദൈവമായോനെ
അതിശയ കാരുണ്യമഹാ ദൈവമായോനെ - ഈശോ
ആയിരം നാവിന്‍ വരം താ നിന്‍ സ്തുതി പാടാന്‍
                        ചരണങ്ങള്‍
                                  1
നായകനെ രക്ഷകനെ നിന്‍ കൃപയ്ക്കായി - സ്തോത്രം
നാടറികെ പാടിടുവാന്‍ നീ തുണയ്ക്കേണം-
                                  2
എങ്ങും ബഹുമാനമുള്ള നിന്‍ തിരുനാമം - ഈശോ
എന്‍ ഭയങ്ങള്‍ സങ്കടവും നീക്കുമെന്നേയ്ക്കും-
                                  3
ഇമ്പസംഗീതം തിരുപ്പേര്‍ പാപികള്‍ക്കെല്ലാം - ജീവന്‍
ഇല്ലയെന്നു വന്നവര്‍ക്കു ജീവന്‍ നിന്‍ നാമം -
                                  4
പാപകുറ്റം ശക്തിയധികാരവും നീക്കും - ഈശോ
പാപിയാമെന്‍പേര്‍ക്കു രക്തം വാര്‍ത്ത നിന്‍ പുണ്യം
                                  5
നിന്‍ സ്വരത്താല്‍ കാഴ്ച കേള്‍വി ശക്തി ആരോഗ്യം എല്ലാം
നിശ്ചയം പാപിക്കു കിട്ടും രക്ഷകര്‍ത്താവേ-
                                  6
ഊമകളേ പാടിടുവിന്‍ അന്ധരെ കാണ്മിന്‍ - മഹാ
ഉന്നതനാം രക്ഷകനെ വാഴ്ത്തിക്കൊണ്ടാടിന്‍ - 
                                  7
കോടികളായീടും സ്വര്‍ഗ്ഗവാസികളോടു - കൂടി
പാടി യേശു നാമസ്തുതി ഞങ്ങള്‍ കൊണ്ടാടും - അതി

More Information on this song

This song was added by:Administrator on 13-12-2017